"ചാലക്കുടി കപ്പു തിരിച്ചു പിടിച്ചു " ഈ വാര്‍ത്ത കേട്ടാല്‍ ചാലക്കുടി വല്ല ഫുട്ബോള്‍ കപ്പ് ജയിച്ചതാനെന്നോ അല്ലെങ്കില്‍ യുവജനോത്സവത്തില്‍ ഓവരോല്‍ പട്ടം നേടിയെന്നോ ഒരു മാതിരിപ്പെട്ട മലയാളികള്‍ ഒന്നും കരുതില്ല. പിന്നെ ? ഈ കപ്പു മലയാളികള്‍ക്ക് വെള്ളതിനെക്കാള്‍ പ്രിയങ്കരമായ "വെള്ളം " ഏറ്റവും ചിലവായതിനാണ് !.
എന്‍റെ അമ്മൂമ്മ അടുത്ത വീട്ടിലെ ചേട്ടന്റെ ജാതകക്കുറിപ്പ് ഇനെ കുറിച്ച് പറയുമായിരുന്നു , ജാതകം വായിച്ച ജ്യോതിഷി പറഞ്ഞു " ജാതകന്‍ വെള്ളത്തില്‍ നിന്നും കാശുണ്ടാക്കും എന്നാണു കാണുന്നത് !" കേട്ടവര്‍ ആകെ അന്തം വിട്ടു ഇനി അങ്ങേര്‍ കടലില്‍ പോയി മീന്‍ പിടിച്ചു കാശു ഉണ്ടാക്കും എന്നാണോ ശോ പോക്കണംകേടു !!!.... അങ്ങേര്‍ ഇപ്പൊ ആരാ ? അബ്കാരി കൊണ്ട്രക്ടര്‍ , അതായത് ഭാരതപുഴയിലെ വെള്ളം കുറച്ചു സ്പിരിറ്റുംകുറച്ചു കളറും ചേര്‍ത്ത് അങ്ങേര്‍ വില്കുന്നു !!!
മലയാളിക്ക് കുടിവെള്ളം പോലെ പ്രധാനമാണ് ഈ "വെള്ളവും " , കല്യാണമായാലും അടിയന്തിരമായാലും ഇവനെ വിട്ടുള്ള ഒരു കളിയും ഇല്ല .......
"അളിയാ അവള്‍ എന്‍റെ അപ്പ്ളി തള്ളി, desp! വാ ബാറില്‍ പോകാം "
"മച്ചു ലവള് വീണു, ഇന്ന് celebration ! വാ ബാറില്‍ പോകാം "
"പരീക്ഷ ഊമ്പി അളിയാ , ഒരു കുപ്പി എടുത്തു relax ചെയ്യാം "
"ഡേയ് ഇലക്ട്രോണിക് കേറി , ഇന്ന് മുല്ലപ്പന്തലില്‍ "
ഇങ്ങനെ ഉള്ള കേരളത്തില്‍ ഒരു തിലകക്കുറി പോലെ ചാലക്കുടി . എന്‍റെ ചാലകുടികാരന്‍ സുഹൃത്ത് പറഞ്ഞ പോലെ
"കഴിഞ്ഞ കൊല്ലം അങ്കമാലി കപ്പ് എടുത്തത് വേറൊന്നും കൊണ്ടല്ല , ചാലക്കുടിയില്‍ ഹര്‍ത്താല്‍ ആയതുകൊണ്ട് പാലം കടന്നു അങ്കമാലിയില്‍ പോയി കുടിച്ചതാ "!!
ഇങ്ങനെ ഉള്ള ചാലക്കുടികും അങ്കമാലിക്കും അടുത്ത് കിടക്കുന്നത് കൊണ്ട് ഞങ്ങളുടെ കോളേജ്ഉം ഈ കാര്യത്തില്‍ ഒട്ടും പിന്നിലാക്കിയില്ല ...ഹോസ്റ്റലില്‍ ചേര്‍ന് രണ്ടു ദിവസം കഴിഞ്ഞപ്പോളെക്കും ജനറല്‍ ബോഡി മീറ്റിംഗ് .
കൌട്ട എന്ന് വിളിക്കപെടുന്ന സുനില്‍ കത്തിക്കയറുന്നു
"ഭാരതത്തില്‍ innovative ideas കുറവാണ് അതുകൊണ്ട് തന്നെ ആ ഒരു കുറവ് നികത്തിയെടുക്കാന്‍ ആണ് നമ്മളെ പോലുള്ള കഴിവുള്ള എഞ്ചിനീയര്‍ ശ്രമിക്കേണ്ടത് , "തിങ്ക് ഔട്ട് ഓഫ് ദി ബോക്സ്" അതാണ് ഒരു നല്ല എഞ്ചിനീയരുടെ ലക്ഷണം .... നിങ്ങളുടെ ഭാവനയെ കയറൂരി വിടൂ , അവ നമ്മളെ കണ്ടെത്തലുകളിലേക്ക് നയിക്കും ! ഭാവന വളരാന്‍ വേണ്ടി നമ്മള്‍ എന്ത് ചെയ്യണം ?
ഇത്രേം ആയപ്പോലെക്കും ആവേശം അടക്കാന്‍ കഴിയാതെ പില്‍കാലത്ത് കഞ്ചന്‍ കുമാര്‍ എന്ന് പ്രസിദ്ധിയാര്‍ജിച്ച കുമാര്‍ വിളിച്ചു പറഞ്ഞു
"ഭാവന വളരാന്‍ വേണ്ടി കഞ്ചാവാന് ഏറ്റവും നല്ലത് !"
"അതെ സുഹൃത്തുക്കളെ പക്ഷെ കഞ്ചാവ് നമ്മുടെ സാമ്രാജ്യത്വ സര്‍ക്കാര്‍ നിരോധിചിരിക്കുന്നതുകൊണ്ടും ഏതു സമ്മര്‍ദ്ധ ഘട്ടങ്ങളെയും തരണം ചെയ്യാന്‍ സഹായിക്കുന്നത് കൊണ്ടും നമ്മള്‍ കുപ്പിയിലേക്ക് ശ്രദ്ധ കേന്ദ്രികരികുന്നു . ഇനിയും സംശയം ഉള്ളവര്‍ക്ക് വേണ്ടി ഞാന്‍ പറയുകയാണ് , നിങ്ങള്‍ മഹാന്മാരെ എടുത്തു നോക്കൂ , ന്യൂട്ടണ്‍ ന്റെ ആ പാതി കൂമ്പിയ കണ്ണുകള്‍ ഒരു "മണവാട്ടി " കസ്ടമരുടെ ആണെന്ന് കൊച്ചുകുട്ടി പോലും പറഞ്ഞു തരും , ഐന്‍സ്ടിന്‍ "പടക്കം " കഴിച്ചു കഴിച്ചു ആണ് ആ കിടിലന്‍ മുടി കിട്ടിയതെന്ന് നമുക്കെല്ലവര്കും അറിവുള്ളതാണ് ! അതുകൊണ്ട് നമ്മള്‍ എല്ലാവരും കുപ്പിഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്തു ഭാരതത്തിന്റെ വികസനത്തില്‍ പങ്കാളികള്‍ ആവാന്‍ അഭ്യര്‍ത്ഥിക്കുന്നു !"
അങ്ങനെ പ്രണയം പൊട്ടിയാലും പരീക്ഷ ജയിച്ചാലും പിരിവു എടുത്തു കുപ്പി വാങ്ങി ഞങ്ങള്‍ കേരളത്തിന്റെ പാരമ്പര്യം സൂക്ഷിച്ചു പോന്നു . പക്ഷെ വീട്ടുകാര്‍ക്ക് നമ്മളെ വലിയ വിശ്വാസമായിരുന്നത് കൊണ്ട് കുപ്പിഫണ്ട് മിക്കപ്പോളും തികയാറില്ല , പിന്നെ ജീവിതം തന്നെ ഒരു വലിയ അഭിനയം ആണെന്ന് ഏതോ മഹാന്‍ പറഞ്ഞിട്ടുള്ളത് കൊണ്ട് , രണ്ടു പെഗ് അടിച്ചാല്‍ ആറു പെഗിന്റെ കിക്ക് അഭിനയിച്ചു ഞങ്ങള്‍ ഗാപ് അടച്ചു കൊണ്ടിരുന്നു
ഇത് ഹോസ്റലില്‍ നില്‍ക്കുന്നവരുടെ കാര്യം , വീട്ടില്‍ നിന്ന് വന്നു പോകുന്ന ഞങ്ങള്‍ "Day Scholars" എന്ന് വിളിക്കുന്ന പാവങ്ങള്‍ ഇതിലൊന്നും ,പെടാത്തതുകൊണ്ട് , ഭാവന ഇല്ലാത്ത അവരെ വെറും രണ്ടാം തരക്കാര്‍ ആക്കി ഫ്രന്റ് ബെഞ്ചില്‍ ഇരുത്തി സ്ഥിരമായി ശിക്ഷിച്ചും പോന്നു . ഈ രണ്ടാം തരക്കാര്ക് സ്ഥാനക്കയറ്റം കൊടുതിരുനത് ഒരേ ഒരു സന്ദര്‍ഭത്തില്‍ മാത്രം ! അതായതു കോളേജ് ടൂര്‍ സമയത്ത്. "Day Scholars"ഇന് ഭാവന ഇല്ലെങ്കിലും വേറൊരു സംഭവം ഉണ്ട് , പോക്കറ്റ് മണി !!. ടൂര്‍ പോകുമ്പോള്‍ അത്യാവശ്യം നല്ല ഒരു തുക ടൂറിനു കൊടുക്കും .വല്ലപ്പോളും വീട്ടില്‍ നിന്ന് മാറി നിക്കുന്ന കുട്ടിയല്ലേ എന്ന് കരുതി വീട്ടില്‍ നിന്ന് സ്നേഹത്തോടെ കൊടുക്കുന്നതായിരികും , ഈ തുക കുപ്പിഫണ്ടിലേക്ക് എത്തിക്കാനാണ് ഈ സ്പെഷ്യല്‍ സ്ഥാനക്കയറ്റം !
രണ്ടാം വര്‍ഷം കോളേജ് ടൂര്‍ കൂര്‍ഗ്ഇലേക്ക് .. നല്ല തണുപ്പുള്ള സ്ഥലം , പോരാതെ മൂടല്‍ മഞ്ഞും മലകളും കൊച്ചരുവികളും ഒക്കെ ആയി കിടിലന്‍ സ്ഥലം . തണുപ്പത്തിരുന്നു വെള്ളമടിക്കുക എന്നത് ഒരു സംഭവം ആണെന് കേട്ടിരുന്നത് കൊണ്ട് , കുപ്പികള്‍ നേരത്തെ വേടിച്ചു സ്റ്റോക്ക് ചെയ്തിരുന്നു . അവിടെ രാത്രി ബുക്ക് ചെയ്തിരുന്നത് ഒരു പള്ളിക്കടുത്ത ഹോട്ടല്‍ .
കാലത്ത് എത്തി ചെക്കിന്‍ ചെയ്തു കഴിഞ്ഞു സ്ഥലം കാണാന്‍ ഇറങ്ങിയ ഉടനെ ഒരു എമര്‍ജന്‍സി മീറ്റിംഗ് ..... പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ പോയ ജോസ് തിരിച്ചിറങ്ങും വഴി ഒരാളെ പരിചയപെട്ടു ,ഒരു മലയാളി , അങ്ങേര്‍ പള്ളീലച്ചനു വീഞ്ഞ് സപ്ലൈ ചെയ്യുന്ന ആള്‍ ആണ് , പക്ഷെ ഈ പ്രാവശ്യം വന്നപ്പോള്‍ പള്ളീലച്ചന്‍ അവധിക്കു പോയിരിക്കുന്നു , അങ്ങേരുടെ കയ്യില്‍ ഒരു കുപ്പി ബ്ലാക്ക് ലാബേല്‍ സ്കോച് ഉണ്ട് , പള്ളീലച്ചന്‍ ഇല്ലാത്ത സ്ഥിതിക്ക് അത് വില കുറച്ചു വില്കാന്‍ തയ്യാറാണ് അതായതു 1000 രൂപ ഉള്ള മൊതല് 600 രൂപക്ക് വില്കാന്‍ റെഡി . അത് വേടിക്കണോ എന്നുള്ളതാണ് മീറ്റിംഗ് ഇന്റെ വിഷയം !
കാര്യം നമ്മള്‍ കുപ്പിഫണ്ട് ഉപയോഗിച്ചു നല്ല നിലയില്‍ പോകുന്നുണ്ടെങ്കിലും അതൊന്നും OCR , MCB മുകളില്‍ ഒന്നും പോകാറില്ല .... അപ്പൊ ഇവിടെ ഒരു സ്കോച് കിടക്കുമ്പോള്‍ കളഞ്ഞിട്ടു പോകുന്നതെങ്ങിനെ !, പക്ഷെ പ്രശ്നം എന്താണ് വച്ചാല്‍ കുപ്പിഫണ്ട് മൊത്തം കുപ്പികള്‍ ആയി ഡിക്കിയില്‍ ഇരിപ്പാണ് ഇനി ഫണ്ട് തികയില്ല ! ഇനി ആകെ രക്ഷ ഏതേലും Day Scholars കാശു തന്നു സഹായിചാലെ ഉള്ളു !.ഭാഗ്യത്തിന് സ്കോച് എന്ന് കേട്ടപ്പോലെക്കും ഇന്ദ്രു ചാടിവീണു "ഞാന്‍ എക്സ്ട്രാ ഇടാം ഒന്നുമില്ലേലും ഒരു സ്കോച് അല്ലെ!"
ആ പകല്‍ എല്ലാരും തള്ളിനീക്കിയത് സ്കോച് സ്വപനം കണ്ടായിരുന്നു , ആമ്പിള്ളേര്‍ പഞ്ചാര അടിയ്ക്കാന്‍ പോലും വരുന്നില്ല എന്ന് ഗേള്‍സ് പരാതി പറഞ്ഞതും ആ ദിവസം മാത്രം!
വൈകിട്ടായതും എല്ലാരും ഒരു റൂമില്‍ ഒത്തുകൂടി,എല്ലാവര്ക്കും ഗ്ലാസ് എടുക്കാന്‍ ഗ്ലാസ് തികയാത്തതുകൊണ്ട് ,എങ്ങനെ ടേണ്‍ പോകണം എന്ന് തീരുമാനിച്ചു . കൂട്ടത്തിലെ expert ആയ തടിയന്‍ അനില്‍ ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച് സ്കോചിനെ ബോക്സ് പൊട്ടിച്ചു പുറത്തെടുത്തു , മുകളിലെ ടോപ്പില്‍ രണ്ടു തട്ട് ഉള്ളം കൈ കൊണ്ട് , അടിയില്‍ രണ്ടു തട്ട് , പതുക്കെ ടോപ് തിരിച്ചു കുപ്പി തുറന്നു . എക്സ്ട്രാ ഇട്ടതു കൊണ്ട് ആദ്യത്തെ പെഗ് ഇന്ദ്രുവിനു തന്നെ ഒഴിച്ചു
"മച്ചു ആദ്യമായിട്ട് ആണ് സ്കോച് ,എങ്ങനെ ഉണ്ടെന്നു അഭിപ്രായം പറ ?"
ഇന്ദ്രു ആണേല്‍ ആറാം തമ്പുരാനില്‍ ലാലേട്ടന്‍ കാണിക്കുന്ന പോലെ വിരല്‍ സ്കോച്ചില്‍ മുക്കി ഒന്ന് കുടഞ്ഞു ആദ്യത്തെ സിപ് എടുത്തിട്ട് പറഞ്ഞു
"അളിയാ ഭയങ്കര കട്ടി , ഇറങ്ങാന്‍ പാട് , പക്ഷെ ഇറങ്ങിക്കഴിഞ്ഞാല്‍ അവന്‍ സ്കോച് ആണെന്ന് പറയും, ഒരു എരിച്ചില്‍ "
അഭിപ്രായം കേട്ടതോടെ പിന്നെ ബാക്കി ഒഴിച്ചവന്മാരും വായിലേക്ക് കമിഴ്ത്തി .
അടുത്തവന്റെ കമെന്റ്
"ഒടുക്കത്തെ സ്മൂത്ത് ! പച്ചവെള്ളം പോലെ ഇറങ്ങിപ്പോയി ,ഇതാ സ്കോച് എന്ന് പറയുന്നത് !"
പക്ഷെ പ്രശ്നം സംഭവിച്ചത് എന്താന്ന് വച്ചാല്‍ കുടിച്ചവന്മാര്ക് ആര്‍കും കിക്ക് കിട്ടുന്നില്ല ! ഇത്രേം ആയപ്പോള്‍ തടിയന്‍ അനില്‍ കുപ്പിയോടെ ഒന്ന് വായിലേക് കമിഴ്ത്തി ഒരു ഇറക്കു കുടിച്ചു എന്നിട്ട് ഒരു 10 സെക്കന്റ് നേരത്തേക്ക് മലയാളം പടത്തിന്റെ അവസാനം വില്ലന്റെ വെടിയേറ്റ് നായിക മരിക്കുമ്പോള്‍ നായകന്റെ മുഖത്തുള്ള ഭാവത്തോടെ പറഞ്ഞു
ഊം** അളിയാ ഇത് കൂര്‍ഗ് പുഴയിലെ വെള്ളം ആണ് "!!!!
അപ്പൊ ഇന്ദ്രു കുടിച്ചപ്പോ "ഇറക്കാന്‍ പാടുള്ള കട്ടി " ആയതെങ്ങിനെ ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍!
പിന്‍കുറിപ്പ് : ഇന്ദ്രു സ്കോച് അടിച്ച പോലെ എന്ന് ഒരു ചൊല്ല് ഇപ്പോളും കോളേജില്‍ കറങ്ങുന്നുണ്ട് എന്നാണു അറിവ് !