കൂട്ടുകെട്ട്
മാച്ചിയും കേസി യും അയല്കാര് , ബാല്യകാല സുഹൃത്തുക്കള്‍ , രണ്ടുപേരും ഒരേ ജാതി , രണ്ടു പേര്‍ക്കും ശുദ്ധ ജാതകം , രണ്ടു പേരും കല്യാനാലോച്ചനകളുമായി നടക്കുന്നു ,. അങ്ങനെ ഇരിക്കെ ഒരു പെണ്‍കുട്ടിയുടെ ആലോചന രണ്ടു പേര്‍ക്കും വന്നു,പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടു , ജാതകം ഒക്കെ ഒത്തു , പക്ഷെ രണ്ടു പേരും ഈ ആലോച്ചനയുടെയ് കാര്യം മാത്രം പരസ്പരം പറഞ്ഞില്ല (you know competition!!). പക്ഷെ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ഒന്നും നടന്നില്ല . ഒരു ആഴ്ചക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍ കല്യാണദുഃഖങ്ങള് പങ്കു വെക്കുന്നതിന്റെ കൂട്ടത്തില്‍ മാച്ചി ഇതും പറഞ്ഞു
"ഡേയ് കേസി എനിക്ക് ഒരു കിടു ആലോചന വന്നു കേട്ടോ പക്ഷെ ശരി ആയില്ല ആ പെണ്ണിന്റെ അമ്മാവന് പറയുകയാണ് ഞാന്‍ ബീര്‍ അടിക്കും എന്ന് , ഞാന്‍ ജീവിതത്തില്‍ നാലു പ്രാവശ്യം മാത്രമേ ബിയര്‍ അടിച്ചിട്ടുള്ളൂ അവന്മാര് പറയുന്ന കേട്ടാല്‍ തോന്നും ഞാന്‍ മുഴുക്കുടിയന് ആണെന്ന്!!
മാച്ചിയുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് കേസിയും വിഷമം പറഞ്ഞു
ഒന്നും പറയണ്ട മച്ചാ എനിക്കും വന്നു ഒരു ആലോചന പക്ഷെ നടന്നില്ല , അവന്മാര് പറയുകയാ എന്റെ കൂട്ടുകെട്ട് ശരി അല്ല എന്ന് ,കുടിയന്മാര് ആയിട്ടാന്നത്രേ കൂട്ടുകെട്ട്!!!
TeaTotaller
KC :Hi Meena
Meena: Hi KC
KC:How r u?
Meena : Good, how are you?
KC: i am good, it seems like our horoscope matches and our families are ok with the alliance . i guess your father have told you about this?Meena: yes , since you are in US now, Dad ask me to chat with you and get acquaint.
KC: Thats good, so what are your hobbies ?
Meena: i like salsa dancing, and playing piano, also i am a fan of Hard Metal. what abt u?
KC: I dont have hobbies as such but i used to play most of the games like Cricket,Table tennis,Tennis. Do you like cricket?
Meena: hmm i used to watch Cricket.
KC: Thats cool!
Meena : By the way , do you drink?
KC: No i am a teatotaller
Meena: oh i used to have 2-3 shots of tequila and 3-4 pegs of Margaritta with vodka on weekends. you will have beer atleast rt?
Sent at 8:23 PM on Sunday
Meena: KC r u there?KC gone offline . Messages you send will be delivered when KC
ജാതക്കപ്പോരുത്തം
മനു കല്യാണാലോചന തുടങ്ങിട്ട് നാള് കുറെ ആയി , ഒന്നുകില്‍ പെണ്ണിനെ മനുവിനു ഇഷ്ടപെടില്ല , മനുവിന് ഇഷ്ടപെട്ടാല്‍ വീട്ടുകാര്‍ക്ക് ഇഷ്ടപെടില്ല ,ഇവര്‍ക്ക് രണ്ടു കൂട്ടര്‍ക്കും ഇഷ്ടപെട്ടാല്‍ ബന്ധുക്കള്‍ക്ക് ഇഷ്ടപെടില്ല , ഇനി എല്ലാവര്ക്കും ഇഷ്ടപെട്ടാല്‍ പെണ്‍കുട്ടിക്ക് ഇഷ്ടപെടില്ല ......... തീര്‍ന്നില്ല ,എല്ലാവര്ക്കും ഇഷ്ടപെട്ടാല്‍ ജ്യോത്സ്യന് ഇഷ്ടപെടില്ല !!!! മനു ആകപ്പാടേ ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ !.
അങ്ങനെ ഇരിക്കെ ആണ് ഒരു പുതിയ ആലോചന വന്നത് എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ജ്യോത്സ്യനെ കൊണ്ട് നോക്കിച്ചിട്ടു പറഞ്ഞു പത്തില്‍ ഏഴു പൊരുത്തം എന്ന് !!.. കൊള്ളാം ഇനി മനുവിന്റെ വീട്ടുകാര്‍ കൂടി ജാതകം നോക്കിച്ചാല്‍ ശുഭം !!!...... ഏതായാലും ഇത്ര അയ സ്ഥിതിക്ക് മനു റിസ്ക് എടുക്കേണ്ടെന്നു വച്ച് നേരെ അമ്മയെ സോപ്പ് ഇടാന്‍ തുടങ്ങി
"അമ്മെ ജവഹര്‍ നഗറില്‍ ഒരു ജ്യോത്സ്യന് ഇരിക്കുന്നുണ്ട്, ജ്യോത്സ്യശ്രേഷ്ഠന് ലക്ഷ്മണാനന്ദ , കാണിപ്പയ്യൂര്‍ കഴിഞ്ഞാല്‍ ഇങ്ങേര് ആണ് ഏറ്റവും കിടിലം എന്നാണ് വപ്പു, ലക്ഷണം വച്ച് ഭാവി പറയും എന്നാണ് കേട്ടത് , നമുക്കു അങ്ങോട്ട് പോകാം"
മനു നേരത്തേ പെണ്‍കുട്ടിയെ വിളിച്ചു അവര്‍ നോക്കിയ ജ്യോത്യന്റെ അഡ്രസ് വേടിച്ചു വച്ചിട്ടുണ്ടാര്നു , അങ്ങേരെ ആണ് കിടു ജ്യോത്സ്യന് എന്ന് പറഞ്ഞു പോലിപ്പിച്ചത്
പിറ്റേന്ന് തന്നേ മനുവും അമ്മയും കൂടി ജാതകം നോക്കിക്കാന്‍ കൊണ്ട് പോയി...
കാറില്‍ ഇരിക്കുമ്പോള്‍ നാടോടിക്കാറ്റിലെ ഡയലോഗ് ആണ് ഓര്‍മ്മ വന്നത്
" ദാസാ ഈ ബുദ്ധി നമുക്ക് നേരത്തേ എന്താ തോന്നാഞ്ഞേ !!!?"
ജ്യോത്സ്യന് രണ്ടു ജാതകവും വേടിച്ചു , പലകപ്പുറത്ത് കവടി നിരത്തി ചുമ്മാ എന്തൊക്കെയോ കാണിച്ചു ,
" നേരത്തേ നോക്കിയ ജാതകം തന്നെ മാഷെ ഇത്, ഒന്ന് പറഞ്ഞു തുലക്കാവോ? " മനു മനസ്സില്‍ പ്രാകി .
ഒരു 20 minute കവടി കൊണ്ട് എന്തൊക്കെയോ ചെയ്ത ശേഷം അങ്ങേര് തല ഉയര്‍ത്തി പറഞ്ഞു.
"പത്തില്‍ നാലു പോരുത്തമേ ഉള്ളു കൂടാതെ ദശാസന്ധിയും ! ചേരില്ല ! "
ജ്യോത്സ്യനെയും അങ്ങേരുടെ കുടുംബത്തെയും പത്തു തലമുറ അപ്പുറത്തേക്കും , ജാതകം കണ്ടു പിടിച്ചവനെയും പ്രാകി കൊണ്ടാണ് മനു അവിടെ നിന്നും തിരിച്ചു നടന്നത്.
കൊള്ളാം
ReplyDeleteഅന്റ പുലിയേ... കലക്കീട്ടാ...
ReplyDeleteകൊള്ളാം ...അപ്പോള്‍ ഇനി നിന്റെ കൂട്ടുകരനാണെന്ന് പറയാതിരിക്കുന്നത നല്ലത് ...അല്ലേ.....
ReplyDeleteകേറിയങ്ങ് പെരുക്കാണല്ലോ.. നന്നായിട്ടുണ്ട്...
ReplyDeleteനന്നായിട്ടുണ്ട്.. ആശംസകള്‍..
ReplyDeleteകൊള്ളാം..കൊള്ളാം
ReplyDeletesharikkum pulikkatha thanne :)
ReplyDeleteകൊള്ളാം നന്നായിട്ടുണ്ട്...
ReplyDeleteആദ്യ കഥ ഒരുപാട് ഇഷ്ടായി..
പിന്നെ, മൂന്നാമത്തെ കഥയില്‍ അവള് മനുവിനെ പറ്റിച്ചതാകാനെ വഴിയുള്ളൂ...
ഇനിയും എഴുതുക ...
അഭിനന്ദനങ്ങള്‍ .. ആശംസകള്‍..
daaaaaaaaaaaaa............endokke aayalum...kalakkiii :)
ReplyDeletepulee kalakki.....
ReplyDeletesanoojee ..nice way of expresiing jokes..like it much..all the best
ReplyDeletesanooj,
ReplyDeleteee manu ente adutha oru koottukaranum kootukarante chettanumanalle ?