ആലോചിച്ചു ! നിന്നും ഇരുന്നും കിടന്നും ആലോചിച്ചു , എന്തിനു കുളിക്കാന്‍ ഷവറിന്റെ അടിയില്‍ നില്‍കുമ്പോള്‍ പോലും ആലോചിക്കുകയായിരുന്നു , അവസാനം തീരുമാനിച്ചു . മുന്നോട്ടു വച്ച കാല്‍ മുന്നോട്ടു തന്നെ !
ഓഫീസില്‍ നിന്ന് നേരത്തെ ഇറങ്ങുമ്പോള്‍ മനസ്സില്‍ ഒരു കുത്ത് , എല്ലാവരോടും, പ്രതേകിച്ചു മുതിര്‍ന്നവരോട് പറഞ്ഞ് അഭിപ്രായം ചോദിക്കണ്ടേ . അപ്പുറത്ത് ഇരുന്നിരുന്ന ടെക് ആര്‍ക് സുനിലിനോട് പറഞ്ഞു " ഒരു മുഖമുഖം ഉണ്ട് " .
"അപ്പൊ നീ അത് പ്രൊസീഡ് ചെയ്യാന്‍ തീരുമാനിച്ചോ , കഴിഞ്ഞ ആഴ്ച രണ്ടും ഇരുന്നു കുരുങ്ങുന്നത് കണ്ടപ്പോളേ ഞാന്‍ വിചാരിച്ചിരുന്നു " സുനിലിന്റെ മുഖത്തു അദ്ബുധവും ആശ്ചര്യവും !
മുഖം തിരിച്ചു നടക്കുമ്പോള്‍ മനസ്സില്‍ നിറയെ കുരുക്ഷേത്ര ഭുമിയില്‍ നില്‍കുന്ന യുധിഷ്ടിരന്‍ ആയിരുന്നു.
രണ്ടു ദിവസം കഴിഞ്ഞു വീണ്ടും ഓഫീസില്‍ നിന്ന് നേരത്തെ ഇറങ്ങുമ്പോള്‍ പിറകില്‍ കേട്ട സുനിലിന്റെ സ്വരത്തില്‍ ഒരു ആകുലത ഉണ്ടായിരുന്നു "കാണാന്‍ കൊള്ളാം, സ്മാര്‍ട്ട് ആണ് , എങ്കിലും രണ്ടു സംസ്കാരങ്ങളില്‍ വളര്‍ന്നവര്‍ ആണെന്ന് എപ്പോളും ഓര്‍ത്തിരിക്കണം "!
എല്ലാ വെള്ളിയാഴ്ച വൈകിട്ടും പതിവായി ഉണ്ടാവാറുള്ള പാര്‍ടിയില്‍ നിന്നും ഒഴിവു പറഞ്ഞപ്പോള്‍ ടീമിലുള്ളവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു " ടീമിലെ ഒരേ ഒരു 'സിംഗിള്‍' പയ്യന്‍ , വല്ല ടിപ്സ് വേണേല്‍ പറ , ഞങ്ങളോ കെട്ടിപ്പോയി ഇനി ഒന്നും നടക്കില്ല ".
മൂന്നാമത്തെ ആഴ്ചയില്‍ കമ്പനിയില്‍ നിന്ന് രാജി വച്ച് ഇറങ്ങുമ്പോള്‍ സുനിലിന്റെ പരിഭവം "എന്നാലും ഒരു വാക്ക് നേരത്തെ പറഞ്ഞില്ല !" . "ഒരു ഹിന്റ് എങ്കിലും തരാമായിരുന്നു !" ,ടീമില്‍ ഉള്ളവരുടെ പരാതി
നേരത്തെ പറഞ്ഞില്ല അത്രേ , കമ്പനി ചാടാന്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നതിന്റെ എല്ലാ അപ്ഡേറ്റ്ഉം അപ്പപ്പോ അറിയിച്ചിരുന്നതാ , അതൊക്കെ സ്ഥിരമായി ഫുഡ് കഴിക്കാന്‍ പോകുന്ന ഹോട്ടലില്‍ ഉള്ള ജപ്പാന്‍ പെണ്‍കുട്ടിയെ ലൈന്‍ അടിക്കുന്നതിന്റെം ഡേറ്റ് ചെയ്യുന്നെന്റെം അപ്ഡേറ്റ് ആയി കണ്ടത് എന്റെ തെറ്റാ ?
കാപട്യങ്ങളുടെ ഈ ലോകത്തില്‍ സത്യം പറയുന്ന ഒരു മനസ്സുണ്ടായിപ്പോയതാണ് എന്റെ തെറ്റ് !
നേരത്തെ പറഞ്ഞില്ല അത്രേ! ഹും !

പാവം !!!
ReplyDeleteഅര്‍ഥം കേള്‍ക്കുന്നവന്റെ മനസ്സിലാണ്.
ReplyDelete):
ReplyDelete